Friday, September 14, 2012

മഴ പെയ്തു തോർന്നപ്പോൾ

ക്യാമറ വാങ്ങിയിട്ടു വർഷം ഒന്നായെങ്കിലും ഉപയോഗിക്കുന്ന പതിവ് തീരെ ഇല്ലായിരുന്നു. കഴിഞ്ഞ ദിവസം ബാഗൊക്കെ പൊറത്തെടുത്തു ഒന്നു ചെക്കുചെയ്യമെന്നു വിചാരിച്ചു. സാധനം വർക്കു ചെയ്യുന്നുണ്ടോയെന്നറിയണമല്ലോ. പതിയെ തൊടിയിലേക്കിറങ്ങി കണ്ണിൽ കണ്ടതെല്ലാം ക്യാമറക്കുള്ളിലാക്കി. മിക്കതും വെറും പൊളിയായിരിന്നൂന്ന് പ്രത്യേകം പറയേണ്ടല്ലോ. കൊറച്ചു ഭേദം എന്നു തോന്നിയ രണ്ടെണ്ണം താഴെ കാണാം. ജാഡ ഒട്ടും കുറക്കേണ്ട എന്നു കരുതി ഒരു വാട്ടർമാർക്കും കൊടുത്തു. ഇനി അതിന്റെ ഒരു കുറവു വേണ്ട.

അമ്മ നട്ടു വളർത്തിയ ഒരു ചെമ്പരത്തിയിലെ പൂവാണു. തലേ ദിവസം വിരിഞ്ഞതാ. പാവം അല്പസമയം കഴിഞ്ഞപ്പോൾ താഴെ വീണു കിടക്കുന്നതു കണ്ടു.



ഇതൊരു മന്ദാരത്തിന്റെ പൂവാണു. അമ്മ എവിടെ നിന്നോ കൊണ്ടുവന്നു വെച്ചതാ. മഴയിൽ കുളിച്ചങ്ങനെ നിൽക്കുവാ കക്ഷി.

ഇന്നു രാത്രി നീലംപേരൂർ പടയണി കാണാൻ പോകുന്നൊണ്ടു. പറ്റിയാൽ 1-2 ദിവസത്തിനുള്ളിൽ അതിന്റെ ഫോട്ടോസ് പോസ്റ്റ് ചെയ്യാം.

അപ്പൊ എല്ലാർക്കും നന്ദി, നമസ്കാരം.